കോട്ടയം: നികുതിയിളവ് ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.എം. മാണിയെ വിജിലന്‍സ് ചോദ്യം ചെയ്തു. ചിങ്ങവനത്ത് പ്രവര്‍ത്തിക്കുന്ന ബാറ്ററി യൂണിറ്റിന് നികുതി ഇളവ് നല്‍കിയെന്ന പരാതിയിലായിരുന്നു ചോദ്യം ചെയ്യല്‍. 

കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ ഈ മാസം 13നായിരുന്നു ചോദ്യം ചെയ്യല്‍. അതീവ രഹസ്യമായിട്ട് നടത്തിയ ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂര്‍ നീണ്ടിരുന്നതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ക്രമക്കേട് നടന്നെന്ന ആരോപണങ്ങള്‍ മാണി നിഷേധിച്ചു. നികുതി സെക്രട്ടറിയുടെ നിര്‍ദേശം നടപ്പാക്കുകയാണ് ചെയ്തത്. സര്‍ക്കാരിന് നികുതി നഷ്ടം വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.