തൃശൂര്‍: മുന്‍മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തുന്നു. ജോസഫ് ലിജോയുടെ വീട്ടിലാണ് പരിശോധന നടത്തുന്നത്. അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന പരാതിയിലാണ് പരിശോധന. വിജിലന്‍സ് കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന, പരിശോധനയില്‍ കണക്കില്‍ പെടാത്ത വസ്തുക്കളുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജോസഫ് ലിജോയ്‌ക്കെതിരെ വിജിലന്‍സ് കേസ് എടുക്കും.