ഫിലിം കറസ്പോണ്ടന്റായ രാജശേഖർ തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. തമിഴ് വാർത്താ ചാനലായ സൺടിവി വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 


ചെന്നൈ: കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്നടൻ വിജയിന്റെ എഴുപത് ലക്ഷം സഹായം. ഫിലിം കറസ്പോണ്ടന്റായ രാജശേഖർ തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. തമിഴ് വാർത്താ ചാനലായ സൺടിവി വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. വിജയ് ഫാൻസ് വഴിയാണ് തുക കേരളത്തിലെത്തിയിരിക്കുന്നത്.

Scroll to load tweet…

പ്രളയബാധിത മേഖലകളിൽ വിജയ് ഫാൻസ് അസ്സോസ്സിയേഷൻ സാധനസാമ​ഗ്രികൾ വാങ്ങി നൽകിയിരുന്നു. തമിഴ്നാട്ടിൽ നിന്ന് നിരവധി സഹായങ്ങളാണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. സിനിമാ മേഖലയിലെ മുൻനിരതാരങ്ങൾ മിക്കവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകിയിരുന്നു.