രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും പിന്നാലെ വ്യവസായി വിജയ് മല്യക്ക് നേരെയും സൈബര്‍ ആക്രമണം. വിദേശത്ത് കഴിയുന്ന മല്യയുടെ ട്വിറ്റര്‍ അക്കൗണ്ടാണ് ഇന്ന് ഹാക്ക് ചെയ്യപ്പെട്ടത്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും മറ്റാരോ ആണ് ഇപ്പോള്‍ തന്റെ പേരില്‍ ട്വീറ്റ് ചെയ്യുന്നതെന്നും മല്യ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. മല്യയുടെ ഇ-മെയില്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. മല്യയുടെ ബാങ്ക് അക്കൗണ്ടുകളുടെയും സ്വത്തിന്റെയും വിവരങ്ങളടക്കം കൈക്കലാക്കിയിട്ടുണ്ടെന്നും ഇവ പുറത്തുവിടുമെന്നും ഹാക്കര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്, മുമ്പ് രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത സംഘം തന്നെയാണ് മല്യയുടെ അക്കൗണ്ടും ഹാക്ക് ചെയ്തത്.