ജില്ലാ കൗണ്‍സിലിലാണ് വിജയന്‍ ചെറുകര ഇക്കാര്യം അറിയിച്ചത്

മാനന്തവാടി: വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകും വരെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര. 
സംസ്ഥാന കമ്മിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അടിയന്തര ജില്ലാ കൗണ്‍സിലിലാണ് വിജയന്‍ ചെറുകര ഇക്കാര്യം അറിയിച്ചത്.

പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിക്കാന്‍ താനില്ലെന്നും അന്വേഷണം പൂര്‍ത്തിയാവും മാറി നിന്നോളാം എന്നുമാണ് കൗണ്‍സിലില്‍ അദ്ദേഹം പറയുന്നത്.