10 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാലം പണി ആരംഭിച്ചത് ഇതുവരെ പൂര്‍ത്തികരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല
റാഞ്ചി:നഗരത്തിലെത്താന് ജീവനും കയ്യില്പിടിച്ചാണ് ജാര്ഖണ്ഡിലെ ജരം ട്രൈബില് വിഭാഗത്തില്പ്പെടുന്നവര് യാത്ര ചെയ്യുന്നത്. ഇവിടുത്തുകാര്ക്ക് ലതേഹാര് നഗരത്തിലെത്തണമെങ്കില് സുക്രി പുഴ നടന്ന് കയറണം. പത്തുവര്ഷങ്ങള്ക്ക് മുമ്പ് അധികൃതര് പാലം പണിയാന് തുടങ്ങിയെങ്കിലും ഇതുവരെ പൂര്ത്തിയായിട്ടില്ല. പാലം പൂര്ത്തിയാകാത്തതിന് കാരണം നക്സലുകളാണെന്നാണ് പ്രദേശവാസികള് പറയുന്നത്.
ലതേഹാര് ജില്ല നക്സലുകളുടെ സ്വാധീനത്തിലുള്ളതാണ്. ഇവര് പാലം പണിയാന് സമ്മതിക്കുന്നില്ല. കോണ്ട്രാക്റ്ററെ ഭീഷണിപ്പെടുത്തുകയും ഉപകരണസാമാഗ്രഹികള് നശിപ്പിക്കുന്നതായും പ്രദേശവാസികള് ആരോപിക്കുന്നു. മഴക്കാലത്ത് പുഴ നിറഞ്ഞൊഴുകാന് തുടങ്ങുന്നതോടെ ഇവരുടെ ജീവിതം കൂടുതല് ദുരിതത്തിലാകുകയാണ്.ഇരുചക്രവാഹനങ്ങള് ഉള്ളവര്ക്കും ദുരിതമാണ്. തോളത്ത് വാഹനം കയറ്റിവേണം പുഴ കടക്കാന്.
