തൃശൂർ ഏങ്ങണ്ടിയൂരിലെ വിനായകന്റെ മരണത്തിൽ ലോകായുക്ത ഡിവിഷൻ ബെഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. വിനായകന്‍റെ അച്ഛൻ നൽകിയ പരാതിയിലാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി ഡോ. ബലറാം , ഡോ. രാഖിന്‍, വിനായകന്റെ സുഹൃത്ത് ശരത്ത് എന്നിവർ സാക്ഷികളായി ഹാജരായി മൊഴി നല്‍കാൻ ലോകായുക്ത ജസ്റ്റിസ് പയസ് സി കുരൃകോസ്, ഉപലോകായുകത ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ എന്നിവർ സമന്‍സ് അയച്ചു. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കേസെടുത്ത വാടാനപ്പള്ളി സബ് ഇൻസ്പെക്ടറോട് കേസ് ഡയറിയും കസ്റ്റഡി മർദ്ദനമേറ്റെന്നു പറയപ്പെടുന്ന പാവറട്ടി സ്റ്റേഷനിലെ എസ്ഐയോട് ജിഡിയും ഹാജരാക്കാന്‍ ലോകായുക്ത സമന്‍സ് അയച്ചു.