ഇന്ന് ഉറുഗ്വെയ്‌ക്കെതിരേ തന്റെ ആദ്യ ലോകകപ്പിന് ബൂട്ട് കെട്ടുമ്പോള്‍ ഈ സവിശേഷ ദിവസത്തില്‍ മധുരമുള്ള സമ്മാനം തന്നെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്
കണ്ണൂര്‍: ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായെ സംബന്ധിച്ചിടത്തോളം ഇത്രയധികം സവിശേഷതകള്‍ നിറഞ്ഞ മറ്റൊരു ദിവസം ഉണ്ടായിരിക്കില്ല. ലോകകപ്പില്‍ ഈജിപ്ഷ്യന്‍ ജേഴ്‌സിയില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ് 25കാരന്‍. ഇനിയുമുണ്ട് ചിലത്. ഈജിപ്ഷ്യന്‍ മെസിക്ക് ഇന്ന് 26 വയസ് പൂര്‍ത്തിയായി. അതും ചെറിയ പെരുന്നാള്‍ ദിവസത്തില്‍.
ഇന്ന് ഉറുഗ്വെയ്‌ക്കെതിരേ തന്റെ ആദ്യ ലോകകപ്പിന് ബൂട്ട് കെട്ടുമ്പോള്‍ ഈ സവിശേഷ ദിവസത്തില്‍ മധുരമുള്ള സമ്മാനം തന്നെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സലായുടെയും ലിവര്‍പൂളിന്റേയും കട്ട ആരാധകനായ കേരള ബ്ലാസ്റ്റേഴ്‌സ് താരം സി.കെ വിനീത് ഈ അവസരത്തില്‍ സലായെ കുറിച്ച് സംസാരിക്കുന്നു.
സലാ ഇപ്പോള്‍ തന്നെ മെസി, ക്രിസ്റ്റിയാനോ ശ്രേണിയിലേക്ക് ഉയര്‍ന്നുവെന്നാണ് വിനീതിന്റെ അഭിപ്രായം.
