റാഞ്ചി: ഝാർഖണ്ഡിലെ രാംഘട്ട് ജില്ലയിൽ ഒരു തെർമൽ പവർപ്ലാന്റിന് മുന്നിൽ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ മരിച്ചു.
സംഘർഷം ശക്തമായപ്പോൾ പൊലീസ് നടത്തിയ വെടിവയ്പ്പിലാണ് രണ്ട് പേർ മരിച്ചത്. സംഭവത്തില്‍ 65 പേർക്ക് പരിക്കേറ്റു. ഇതിൽ ആറ്പേരുടെ നില ഗുരുതരമാണ്.
തെർമ്മൽ പവർപ്ലാന്റിൽ ജോലി നൽകുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരും കമ്പനി അധികൃതരുമായി തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി നാട്ടുകാർ കമ്പനിക്ക് മുന്നിൽ പ്രതിഷേധവുമായി ഒത്തുകൂടിയിരുന്നു.
എന്നാൽ തർക്കം അക്രമാസക്തമായതോടെ പൊലീസ് വെടിവയ്ക്കുകയായിരുന്നു. സംഭവത്തിൽ വിശദാമിയ റിപ്പോർട്ട് നൽകാൻ ഡിജിപി ഉത്തരവിട്ടു..
