Asianet News MalayalamAsianet News Malayalam

പമ്പയിൽ പനി പടരുന്നു; പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോ​ഗ്യവകുപ്പ്

ദിവസങ്ങളോളം ഇവിടെ താമസിക്കേണ്ടി വരുന്നവരിലാണ് പനി വ്യാപിക്കുന്നത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് തിരിച്ചുപോകുന്ന ശബരിമല തീർത്ഥാടകർക്ക് പകർച്ചവ്യാധി ഭീഷണിയില്ലെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. 

viral fever spread at pamba
Author
Sabarimala, First Published Nov 25, 2018, 7:51 AM IST


ശബരിമല: പമ്പയിലെത്തുന്ന തീർത്ഥാടകരിൽ പനി പടരുന്നതായി റിപ്പോർട്ട്. പതിനായിരങ്ങളാണ് ഓരോ ദിവസവും ശബരിമല തീർത്ഥാടനത്തിനായി പമ്പയിൽ എത്തിച്ചേരുന്നത്. ദിവസങ്ങളോളം ഇവിടെ താമസിക്കേണ്ടി വരുന്നവരിലാണ് പനി വ്യാപിക്കുന്നത്. ഒന്നോ രണ്ടോ ദിവസം കൊണ്ട് തിരിച്ചുപോകുന്ന ശബരിമല തീർത്ഥാടകർക്ക് പകർച്ചവ്യാധി ഭീഷണിയില്ലെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. സുരക്ഷാ ഉദ്യോ​ഗസ്ഥരായ പോലീസുകാരിലും പനി പടരുന്നുണ്ട്. പകർച്ചവ്യാധി പടർന്ന് പിടിക്കാതിരിക്കാൻ ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്. 

മഞ്ഞപ്പിത്തവും ചിക്കൻപോക്സും പടരാതിരിക്കാനുള്ള മുൻകരുതലും സ്വീകരിച്ചുവരുന്നു. പ്രതിരോധപ്രവർത്തനങ്ങളും ശുചീകരണവും നല്ല രീതിയിൽ തന്നെ തുടരുന്നുണ്ട്. വന്ന് ഉടൻ തിരിച്ച് പോകുന്ന ശബരിമല തീർത്ഥാടകർക്ക് ഒട്ടും ആശങ്കപ്പെടാനില്ലെന്ന് ആരോ​ഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. പമ്പയിൽ നിയോഗിക്കപ്പെട്ട പോലീസുദ്യോഗസ്ഥർ, മറ്റ് വകുപ്പുകളിലെ ജീവനക്കാർ, കച്ചവടക്കാർ, തൊഴിലാളികൾ ഇവരിലെല്ലാം പനി പടരുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios