ഡ്രൈവർ യുവതിയെ ലക്ഷ്യസ്ഥാനത്ത് ഇറക്കിയെങ്കിലും രൂക്ഷമായ തർക്കം തുടർന്നു. യുവതിയാണ് വീഡിയോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്.

യുവതിയും ടാക്സി കാർ ഡ്രൈവറും ചെറിയ തുകക്കായി തർക്കിക്കുന്ന വീഡിയോ വൈറൽ. യുവതി പറഞ്ഞ സ്ഥലത്തേക്ക് 100 രൂപയാകുമെന്ന് ഡ്രൈവർ പറഞ്ഞതോടെയാണ് തർക്കം തുടങ്ങിയത്. തന്റെ യാത്രക്ക് 95 രൂപ മാത്രമേ ആകൂവെന്ന് യുവതി തർക്കിക്കുന്നു. സംഭാഷണം യുവതി റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് മനസ്സിലായതോടെ ഡ്രൈവർ പ്രകോപിതനാകുകയും ശബ്ദം ഉയർത്തുകയും ചെയ്തു. യാത്രക്കാരിക്ക് വേണ്ട സ്ഥലത്ത് ഇറക്കുന്നതിൽ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്ന് ഡ്രൈവർ പറഞ്ഞുെങ്കിലും താൻ തെരഞ്ഞെടുത്ത ലക്ഷ്യസ്ഥാനത്ത് ഇറക്കണമെന്ന് യുവതി വാശിപിടിച്ചു. മാപ്പിൽ യുവതി ബുക്ക് ചെയ്ത സ്ഥാനം ഡ്രൈവർ വ്യക്തമാക്കിയിട്ടും യുവതി വിട്ടില്ല. കാർ അധികമായി പോയാൽ, നിങ്ങൾ അധിക പണം നൽകേണ്ടിവരുമെന്ന് ഡ്രൈവർ വ്യക്തമാക്കി.

ഡ്രൈവർ യുവതിയെ ലക്ഷ്യസ്ഥാനത്ത് ഇറക്കിയെങ്കിലും രൂക്ഷമായ തർക്കം തുടർന്നു. യുവതിയാണ് വീഡിയോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇൻഡ്രൈവർ എന്ന കമ്പനിയുടേതാണ് ഡ്രൈവർ. യാത്രക്കാർക്ക് സഹിക്കേണ്ടി വന്ന ബുദ്ധിമുട്ടിന് കമ്പനി മാപ്പ് ചോദിച്ചു. ഡ്രൈവറുടെ പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ലെന്നും നടപടിയെടുക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ ഞങ്ങൾക്ക് പരമപ്രധാനമാണെന്നും കമ്പനി പറഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ 2.3 ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു. ചിലർ യുവതിയെ അനുകൂലിച്ച് രം​ഗത്തെത്തിയപ്പോൾ ചിലർ ഡ്രൈവറെ അനുകൂലിച്ചു. ഇരുവരും 5 രൂപയ്ക്ക് വേണ്ടി ഇത്രയും തർക്കിച്ചത് അനാവശ്യമാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.

View post on Instagram