ഗുജറാത്തിലെ ഗിർ വനത്തിൽ നടന്ന സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

രാജ്കോട്ട്: സിംഹം ഇരയെ പിടിക്കുന്ന ലൈവായി കാണുവാന്‍ യുവാക്കള്‍ ചെയ്ത പ്രവര്‍ത്തി ഗുജറാത്തില്‍ രോഷമായി പടരുന്നു. സിംഹത്തിന്റെ വേട്ടയാടൽ ലൈവായി കാണുവാന്‍ യുവാക്കള്‍ ഇരയാക്കിയത് ഒരു പശുവിനെയാണ് ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗുജറാത്തിലെ ഗിർ വനത്തിൽ നടന്ന സംഭവം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 
ഒരു പശുവിനെ മനപൂർവം സിംഹത്തിന് ഇട്ടുകൊടുത്താണ് യുവാക്കൾ വിഡിയോ എടുത്തിരിക്കുന്നത്. സിംഹത്തിന്റെ സാന്നിധ്യമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് സംഘം പശുവിനെ കൊണ്ട് കെട്ടി. 

Scroll to load tweet…

കുറച്ച് സമയം കഴിഞ്ഞപ്പോൾ ഇരയെ കണ്ട് സിംഹം പാഞ്ഞെത്തുകയും പശുവിനെ കടിച്ചുകൊല്ലുകയുമായിരുന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന യുവാക്കൾ ഇത് ക്യാമറയിൽ പകർത്തി. ചിലർ ഈ സമയം ദൃശ്യങ്ങളിൽ സ്വന്തം മുഖം കാണിക്കാനും ശ്രമിക്കുന്നത് കാണാം. 

വിഡിയോ വൈറലായതോടെ വൻരോഷമാണ് ഉയരുന്നത്. ഇവർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.