കടയിലേക്ക് ആളുകളെ വിളിച്ചു കയറ്റാന്‍ രണ്ട് കടയുടമകളും തെരുവില്‍ ആളുകളെ നിര്‍ത്തിയിരുന്നു. ഇവര്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കമാണ് പിന്നീട് കൂട്ടയടിയിലേക്ക് നീങ്ങിയത്.

ബാഗ്പത്ത്: ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ രണ്ട് കടക്കാര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി. കടയുടമകളും അവിടുത്തെ ജീവനക്കാരും തമ്മിലാണ് കൂട്ടയടി നടന്നത്. ഏതാണ്ട് 20 മിനുട്ടോളം നടന്ന കൂട്ടയടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബാഗ്പത്തിലെ അതിഥി ഭവാന്‍ മാര്‍ക്കറ്റിലാണ് സംഘര്‍ഷം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

12 പേര്‍ക്ക് കൂട്ടയടിയില്‍ പരിക്കുപറ്റി, സംഭവത്തില്‍ 8 പേരെ ബാഗ്പത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കടയിലേക്ക് ആളുകളെ വിളിച്ചു കയറ്റാന്‍ രണ്ട് കടയുടമകളും തെരുവില്‍ ആളുകളെ നിര്‍ത്തിയിരുന്നു. ഇവര്‍ തമ്മില്‍ തുടങ്ങിയ തര്‍ക്കമാണ് പിന്നീട് കൂട്ടയടിയിലേക്ക് നീങ്ങിയത്.

കൈയ്യില്‍ കിട്ടിയ ഇരുമ്പുവടികളും, മരകഷ്ണങ്ങളുമായി സിനിമയെ വെല്ലുന്ന കൂട്ടത്തല്ലാണ് പിന്നീട് അരങ്ങേറിയത് എന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. സംഭവം 20 മിനുട്ടോളം നീണ്ടു നിന്നു. തുടര്‍ന്ന് പൊലീസ് എത്തിയാണ് സംഭവസ്ഥലം ശാന്തമാക്കിയത്. അറസ്റ്റിലെടുത്തവരുടെ ഫോട്ടോയും മറ്റും ബാഗ്പത്ത് പൊലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Scroll to load tweet…