Asianet News MalayalamAsianet News Malayalam

പെ​രു​മ്പാമ്പി​ന്‍റെ വാ​യി​ൽ നി​ന്ന് ചാ​ടി​പ്പോ​യ​ത് വ​ലി​യൊ​രു ഉ​ടു​മ്പ് - വീഡിയോ

വീ​ർ​ത്ത വ​യ​റു​മാ​യി ഒ​ന്ന​ന​ങ്ങാ​ൻ പോ​ലും പ​റ്റാ​ത്ത നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ പെ​രു​മ്പാമ്പി​നെ സ്വന്തം വീട്ടിനകത്ത് കണ്ട വൃ​ദ്ധ ആ​ളു​ക​ളെ വി​ളി​ച്ചു കൂ​ട്ടു​ക​യാ​യി​രു​ന്നു. 

Python Regurgitates Live Monitor Lizard
Author
Thailand, First Published Oct 3, 2019, 7:27 PM IST

പെ​രു​മ്പാമ്പി​ന്‍റെ വാ​യി​ൽ നി​ന്ന് ചാ​ടി​പ്പോ​യ​ത് വ​ലി​യൊ​രു ഉ​ടു​മ്പ്.  താ​യ്‌ല​ൻ​ഡി​ലെ ഈ  സം​ഭ​വത്തിന്‍റെ വീഡിയോ വൈറലാകുകയാണ്. വീ​ർ​ത്ത വ​യ​റു​മാ​യി ഒ​ന്ന​ന​ങ്ങാ​ൻ പോ​ലും പ​റ്റാ​ത്ത നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ പെ​രു​മ്പാമ്പി​നെ സ്വന്തം വീട്ടിനകത്ത് കണ്ട വൃ​ദ്ധ ആ​ളു​ക​ളെ വി​ളി​ച്ചു കൂ​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​ർ പാ​ന്പി​നെ പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഏ​വ​രെ​യും ഞെ​ട്ടി​ച്ചു കൊ​ണ്ട് പാമ്പിന്‍റെ വാ​യി​ൽ നി​ന്നും ഉ​ടുമ്പ് ചാ​ടി​പ്പോ​കു​ക​യാ​യി​രു​ന്നു.

പെ​രുമ്പാമ്പിന്‍റെ വാ​യി​ൽ അ​ക​പ്പെ​ട്ട് പോ​കു​ന്ന​വ വീ​ണ്ടും ര​ക്ഷ​പെ​ടു​ക എ​ന്ന​ത് അ​സാ​ധ്യ​മാ​യ കാ​ര്യ​മാ​ണ്. എ​ന്നാ​ൽ ഈ ​ഉ​ടു​മ്പ് ച​ത്തി​ല്ല. ആ​ളു​ക​ൾ കൂ​ടി​യ​തോ​ടെ പെരുമ്പാമ്പ് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. മാ​ത്ര​മ​ല്ല വി​ഴു​ങ്ങി​യ ഉ​ടു​മ്പിനെ പു​റ​ത്തേ​ക്ക് തു​പ്പു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ലാ​യി​രു​ന്നു.​
ത​ന്‍റെ 10 വ​ർ​ഷ​ത്തെ സ​ർ​വീ​സീ​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​രം സം​ഭ​വം കാ​ണു​ന്ന​തെ​ന്ന് ര​ക്ഷാ​സേ​ന​യി​ലു​ണ്ടാ​യി​രു​ന്ന സോം​ജെ​ദ് പ​റ​ഞ്ഞു. 

Follow Us:
Download App:
  • android
  • ios