അന്ന് ചേട്ടന്റെ ചേതനയറ്റ ശരീരത്തിനടുത്തിരുന്ന് ജിഫിലി പാടി ''മറുകരയിൽ നാം കണ്ടിടും, മറുവിലയായി തന്നവനെ...'' കൃത്യം രണ്ട് മാസങ്ങൾക്കപ്പുറം ചേട്ടനെ കാണാൻ മറുകരയിലേക്ക് ജിഫിലിയും യാത്ര പോയി. സൈലന്റ് അറ്റാക്കായിരുന്നു ജിഫിലിയെയും കൊണ്ടുപോയത്. 

ചെങ്ങന്നൂർ: ചേട്ടനെ കാണാൻ മറുകരയിലേക്ക് ജിഫിലിയും യാത്രയായി. ഒരു കുടുംബത്തിലെ രണ്ട് മക്കളെ മരണം കൊണ്ടുപോയതിന് രണ്ട് മാസത്തെ ഇടവേള മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെങ്ങന്നൂർ സ്വദേശികളായ ജോർജ്ജ്- സോഫി ദമ്പതികളുടെ മക്കളായിരുന്നു ജിഫിനും ജിഫിലിയും. ഒരു സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി നോക്കിയിരുന്ന ജിഫിനെ ഓർക്കാപ്പുറത്താണ് മരണം തട്ടിയെടുത്തത്. ജോലി സ്ഥലത്തെ റൂമിൽ രാത്രിയിൽ ഉറങ്ങാൻ കിടന്ന ജിഫിൻ പിറ്റേന്ന് എഴുന്നേറ്റില്ല. സൈലന്റ് അറ്റാക്കായിരുന്നു. ജിഫിന്റെ വിവാഹം കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. 

Add Asianetnews as a Preferred SourcegooglePreferred

അന്ന് ചേട്ടന്റെ ചേതനയറ്റ ശരീരത്തിനടുത്തിരുന്ന് ജിഫിലി പാടി ''മറുകരയിൽ നാം കണ്ടിടും, മറുവിലയായി തന്നവനെ...'' കൃത്യം രണ്ട് മാസങ്ങൾക്കപ്പുറം ചേട്ടനെ കാണാൻ മറുകരയിലേക്ക് ജിഫിലിയും യാത്ര പോയി. സൈലന്റ് അറ്റാക്കായിരുന്നു ജിഫിലിയെയും കൊണ്ടുപോയത്. അറം പറ്റിയത് പോലെയായി ജിഫിലി പാടിയ പാട്ടെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. മകനും മകളും പോയ സങ്കടത്തിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് ജോർ‌ജ്ജ്-സോഫി ദമ്പതികൾ.