കോഴിക്കോട്: ജനതാദള്‍ യുണൈറ്റഡ് കോഴിക്കോട് ജില്ല കമ്മിറ്റി തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന് തിരിച്ചടി. വീരേന്ദ്ര കുമാര്‍ നിര്‍ദ്ദേശിച്ചയാളെ തോല്‍പ്പിച്ച് മനയത്ത് ചന്ദ്രന്‍ പുതിയ ജില്ല പ്രസിഡണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിലാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ വിഭാഗം തിരിച്ചടി നേരിട്ടത്. വീരേന്ദ്ര കുമാറിന്‍റെ പിന്തുണയില്‍ മത്സരിച്ച വി.കുഞ്ഞാലി തോറ്റു. പ്രസിഡണ്ടായി മനയത്ത് ചന്ദ്രനെ തെരെഞ്ഞെടുത്തു. മനയത്ത് ചന്ദ്രന് 117 വോട്ട് കിട്ടിയപ്പോള്‍ വി.കുഞ്ഞാലിക്ക് 84 വോട്ടാണ് കിട്ടിയത്.

നേരത്തെ ജില്ല പ്രസിഡണ്ടായിരുന്ന മനയത്ത് ചന്ദ്രനെ നിയമസഭ തെരെഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തല്‍സ്ഥാനത്ത് നിന്ന് വീരേന്ദ്ര കുമാര്‍ മാറ്റിയിരുന്നു.ഈ സ്ഥാനത്തേക്ക് വീരേന്ദ്ര കുമാര്‍ നിയമിച്ചത് വി.കുഞ്ഞാലിയെയാണ്.മനയത്ത് ചന്ദ്രനെ അന്ന് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കിയത് പാര്‍ട്ടിയില്‍ ചേരിതിരിവിന് ഇടയാക്കിയിരുന്നു. അടുത്തമാസം രണ്ടിന് തിരുവനന്തപുരത്താണ് ജെഡിയു സംസ്ഥാന ഭാരവാഹി തെരെഞ്ഞെടുപ്പ്.