ഊട്ടി: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ വേനല്‍ക്കാല വസതിയായ കോടനാട് എസ്‌റ്റേറ്റിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ജയലളിതയുടെ മരണത്തിന് മുമ്പും ശേഷവും എന്നും വാര്‍ത്തകളില്‍ നിറയുന്ന കോടനാട് എസ്‌റ്റേറ്റിന്‍റെ ചിത്രങ്ങള്‍ തമിഴ് ചാനലായ പുതിയ തലമുറൈയാണ് പുറത്ത് വിട്ടത്. 

തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ കോടനാട് വ്യൂ പോയിന്റ് റോഡില്‍ കോട്ടഗിരിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോടനാട് എസ്‌റ്റേറ്റിന്റെ പ്രവേശന കവാടത്തില്‍ എത്താം. 862 ഏക്കര്‍ തേയിലത്തോട്ടത്തിന് നടുവിലായി ചെറിയൊരു കുന്നിന് മുകളിലാണ് ജയയുടെ വേനല്‍ക്കാല വസതിയായ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 

ഇവിടുത്തെ കാവല്‍ക്കാരന്‍ ദുരൂഹസാഹചര്യത്തില്‍ കഴിഞ്ഞ മാസം കൊല്ലപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് വലിയ വിവാദങ്ങളാണ് ഈ ബംഗ്ലാവ് ചുറ്റിപറ്റി ഉയര്‍ന്നത് അതിനിടയിലാണ് എസ്റ്റേറ്റിന്‍റെ ഉള്‍ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.