വീട്ടമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് നിരവധി കേസുകളിൽ പ്രതിയായ ഷാജി  ബലാൽസംഗം ചെയ്തത്

തിരുവനന്തപുരം: വിതുരയിൽ തോക്കൂ ചൂണ്ടി വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ ഒരാള്‍ കസ്റ്റഡയിൽ. പ്രതി ഷാജിയുടെ കൂട്ടാളി കബീറാണ് പിടിയിയത്. ഷാജിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ വിതുര പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. 

ഷാജിയെ പിടികൂടാത്തിൽ പ്രതിഷേധിച്ചാണ് ബിജെപി പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചത്.വീട്ടമ്മയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് നിരവധി കേസുകളിൽ പ്രതിയായ ഷാജി ബലാൽസംഗം ചെയ്തത്. ഷാജിയുടെ വാടകവീട്ടിലെ താമസക്കാരിയായ വീട്ടമ്മയെ ഭർത്താവില്ലാത്ത സമയത്താണ് ഉപദ്രവിച്ചത്. 

ഇന്നലെ വീണ്ടുംഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ വീട്ടമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടികൂടിയപ്പോഴാണ് രക്ഷപ്പെട്ടത്. രണ്ടു ദിവസം മുമ്പ് ഷാജി വീട്ടമമ് ഉപദ്രവിച്ചപ്പോള്‍ കബീറെന്ന ഷാജിയെന്ന കൂട്ടാളിയും ഒപ്പമുണ്ടായിരുന്നു. കബീറനെ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. രണ്ടു പ്രാവശ്യം ഗുണ്ടാനിയപ്രകാരം തടവിൽ കഴി‌ഞ്ഞിട്ടുള്ള ഷാജി നായാട്ടിനുവേണ്ടിയാണ് നാടൻ തോക്ക് സംഘടിപ്പിച്ചത്. ഈ തോക്ക് ഷാജിയുമായി അടുപ്പമുള്ള ഒരു സ്ത്രീയുടെ വീട്ടിൽ നിന്നും കണ്ടെടുത്തു.