വിഴിഞ്ഞം ജുഡീഷ്യല്‍ കമ്മീഷന്‍റെ പ്രവര്‍ത്തനം കൊച്ചിയില്‍ തന്നെ. ഓഫീസ് കൊച്ചിയിൽ തുറക്കാൻ സർക്കാര്‍ അനുമതിയായിയെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കമ്മിഷൻ സെക്രട്ടറിയേയും സർക്കാർ നിയമിച്ചു. കമ്മിഷൻ പ്രവർത്തനം തുടങ്ങാൻ മനഃപൂർവമായ കാലതാമസമുണ്ടായില്ല. സിഎജി റിപ്പോർട്ടിന്‍റെ സത്യാവസ്ഥയാണ് കമ്മിഷൻ പരിശോധിക്കുന്നത്. വിജ്ഞാപനം വന്ന് ആറ് മാസത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്ന് കമ്മിഷന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred