ആലപ്പുഴ: മാര്‍ത്താണ്ഡം കായലിന് സമീപം മന്ത്രി തോമസ് ചാണ്ടി അനധികൃതമായി വാങ്ങി നികത്തിയെടുത്ത പ്രദേശങ്ങള്‍ മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ സന്ദര്‍ശിച്ചു. ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സ്ഥലം തോമസ് ചാണ്ടി നികത്തുകയായിരുന്നു. ഒന്നര മീറ്റര്‍ വീതിയുണ്ടായിരുന്ന വഴിയും നികത്തിയിരുന്നു. കടുത്ത നിയമ ലംഘനങ്ങള്‍ നടന്നിട്ടും സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണെന് വി.എം സുധീരന്‍ കുറ്റപ്പെടുത്തി. ആലപ്പുഴ ഡി സി സി പ്രസിഡന്റ് എം ലിജു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും വി എം സുധീരനൊപ്പമുണ്ടായിരുന്നു. ലേക് പാലസ് റിസോര്‍ട്ടിന് സമീപം തോമസ് ചാണ്ടി നടത്തിയ കയ്യേറ്റങ്ങളും സുധീരന്‍ സന്ദര്‍ശിക്കുന്നുണ്ട്.