51 കാരിയുടെ പേരുവിവരങ്ങള്‍ക്ക് തൊട്ടടുത്താണ് സണ്ണിലിയോണിന്‍റെ ഫോട്ടോ നല്‍കിയിരിക്കുന്നത്. 56 വയസ്സുകാരന്‍റെ ഫോട്ടോയ്ക്ക് തൊട്ടടുത്ത് നല്‍കിയിരിക്കുന്നത് ആനയുടെ ഫോട്ടോ ആണ്. 

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ബാല്ലിയ ജില്ലയിലെ വോട്ടേഴ്സ് ലിസ്റ്റില്‍ സണ്ണി ലിയോണും കുറേ മൃഗങ്ങളും. വോട്ടര്‍ പട്ടികയില്‍നിന്ന് ചോര്‍ന്ന രണ്ട് പേജുകളിലാണ് സണ്ണി ലിയോണ്‍, മാന്‍, പ്രാവ്, ആന, തുടങ്ങിയ ജീവികളുടെ ഫോട്ടോ അടക്കം നല്‍കിയിരിക്കുന്നത്. ജില്ലയിലെ വോട്ടേഴ്സിന്‍റെ പേരിനൊപ്പം തന്നെയാണ് ഇവയും ഉള്ളത്. 51 കാരിയുടെ പേരുവിവരങ്ങള്‍ക്ക് തൊട്ടടുത്താണ് സണ്ണിലിയോണിന്‍റെ ഫോട്ടോ നല്‍കിയിരിക്കുന്നത്. 56 വയസ്സുകാരന്‍റെ ഫോട്ടോയ്ക്ക് തൊട്ടടുത്ത് നല്‍കിയിരിക്കുന്നത് ആനയുടെ ഫോട്ടോ ആണ്. 

വോട്ടര്‍ ലിസ്റ്റ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം ഇതുവരെയും പരസ്യപ്പെടുത്തിയിട്ടില്ല. മാധ്യമപ്രവര്‍്തതകര്‍ക്കാണ് ഈ പട്ടിക ലഭിച്ചത്. ജില്ലാ അധികൃതരുമായി അധികൃതരുമായി ബന്ധപ്പെട്ട് ഇവര്‍ വസ്തുത അന്വേഷിച്ചപ്പോള്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററാണ് ഇത് ചെയ്തതെന്നായിരുന്നു പ്രതികരണം. 

അയാള്‍ക്കെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പട്ടിക പുതുക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി ഉത്തര്‍പ്രദേശിലെ മുഴുവന്‍ ജില്ലകളിലേയും വോട്ടര്‍ പട്ടിക പുതുക്കുകയാണ്. ജൂലൈ 15 ആയിരുന്നു ആദ്യഘട്ടത്തിന് നല്‍കിയ സമയപരിധി.