ആചാര സംരക്ഷകര്‍ എന്ന പേരില്‍ ശബരിമല കലാപ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നു: വി എസ്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 9, Nov 2018, 8:50 PM IST
vs against bjp and sangha parivar in sabarimala issue
Highlights

ആചാര സംരക്ഷകര്‍ എന്ന വ്യാജേന ശബരിമല കലാപ ഭൂമിയാക്കാന്‍ ബിജെപി സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നുവെന്ന് വി.എസ് അച്യുതാനന്ദൻ. സുപ്രീം കോടതി വിധിപോലും നടപ്പിലാക്കാന്‍ അവര്‍ അനുവധിക്കുന്നില്ലെന്നും വിഎസ്

തിരുവനന്തപുരം : ആചാര സംരക്ഷകര്‍ എന്ന വ്യാജേന ശബരിമല കലാപ ഭൂമിയാക്കാന്‍ ബിജെപി സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നുവെന്ന് വി.എസ് അച്യുതാനന്ദൻ. സുപ്രീം കോടതി വിധിപോലും നടപ്പിലാക്കാന്‍ അവര്‍ അനുവധിക്കുന്നില്ലെന്നും വിഎസ് ആരോപിച്ചു. ആചാര സംരക്ഷണമല്ല സംഘപരിവാറിന്‍റെ ലക്ഷ്യമെന്ന് വിഎസ് പറഞ്ഞു. രമേശ് ചെന്നിത്തലയും, സുകുമാരന്‍ നായരും തുഷാര്‍ വെളളപ്പളളിയും സവര്‍ണ്ണ മാടമ്പിമാരാകാൻ  മത്സരിക്കുന്നുവെന്നും അച്യുതാനന്ദൻ ആരോപിച്ചു. 

loader