പാലക്കാട്: അതിരപ്പിള്ളി പദ്ധതിയില്‍ ആശങ്ക വേണ്ടെന്ന് വി.എസ് അച്യുതാനന്ദന്‍. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷമേ പദ്ധതിയുമായി മുന്നോട്ടൂ പോവൂ എന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതി അനിവാര്യമാണെന്ന വൈദ്യുതി മന്ത്രി കടകം പള്ളി സുരേന്ദ്രന്റെയും അതിനെ പിന്തുണച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രസ്താവനകള്‍ക്ക് തൊട്ടു പിന്നാലെയാണ് വി.എസിന്റെ വ്യത്യസ്തമായ അഭിപ്രായം പുറത്തുവന്നത്. 


ജനവിരുദ്ധമായതൊന്നും ഇടതു സര്‍ക്കാര്‍ ചെയ്യില്ലെന്നും പാലക്കാട്ട് മാധ്യമ പ്രവര്‍ത്തകരോട് വി.എസ് പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു ഉല്‍ക്കണ്ഠയും വേണ്ട. ജനവിരുദ്ധമായ പദ്ധതിയുമായി ഇടതു മുന്നണി സര്‍ക്കാര്‍ മുന്നോട്ടു പോവില്ലെന്നും അദ്ദേഹം പറഞ്ഞു.