ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെങ്കില്‍ ഹര്‍ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് വിജിലന്‍സ് കോടതി നിര്‍ദേശിച്ചു.
തിരുവനന്തപുരം:എഫ്ഐആര് റദ്ദാക്കാന് ഹൈക്കോടതി ഉത്തരവിറക്കിയിട്ടും പാറ്റൂര് കേസ് വിടാതെ വിഎസ് അച്യുതാനന്ദന്. എഫ്.ഐആര് റദ്ദാക്കിയാലും പാറ്റൂര് കേസില് താന് നല്കിയ ഹര്ജി നിലനില്ക്കുമെന്ന് വിഎസ് ഇന്ന് കോടതിയെ അറിയിച്ചു.
പാറ്റൂര് കേസുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റര് ചെയ്ത എഫ്ഐആര് റദ്ദാക്കാന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവ് ഇന്ന് വിജിലന്സ് കോടതി പരിഗണനയില് വന്നപ്പോള് ആണ് വിഎസിന്റെ അഭിഭാഷകന് ഇക്കാര്യം അറിയിച്ചത്.
പാറ്റൂര് കേസില് അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ വിഎസ് ഹര്ജി നല്കിയിരുന്നുവെന്നും ഇതു നിലനില്ക്കുന്പോള് ആണ് വിജിലന്സ് ഡയറക്ടര് കേസ് റദ്ദാക്കാന് സ്വമേധായ തീരുമാനമെടുത്തുതെന്നും വിഎസിന്റെ ഹര്ജിയെ സംബന്ധിച്ച് ഹൈക്കോടതി വിധിയില് വ്യക്തത വരുത്താത്തതിനാല് ഇതു നിലനില്ക്കുമെന്നും വിഎസിന്റെ അഭിഭാഷകന് കോടതിയെ ബോധിപ്പിച്ചു. എന്നാല് ഇക്കാര്യത്തില് വ്യക്തത വരുത്തണമെങ്കില് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് വിജിലന്സ് കോടതി നിര്ദേശിച്ചു.
പാറ്റൂര് കേസ് ഉള്പ്പെടെയുള്ള പ്രധാന കേസുകളില് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് വിഎസ് കത്ത് നല്കിയിരുന്നു. ഇതിനു പിന്നാലെയാണ് പാറ്റൂര് കേസില് അദ്ദേഹം നാടകീയമായ നീക്കം നടത്തിയിരിക്കുന്നത്.
