ദില്ലി:റബർ കർഷകർക്കായി കേന്ദ്രം പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് മന്ത്രി വി എസ് സുനിൽകുമാർ. കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് വി.എസ് സുനില്‍കുമാര്‍ നിവേദനം നൽകി. 

കുട്ടനാട് രണ്ടാം ഘട്ട പാക്കേജിനുള്ള 97 കോടി രൂപയുടെ പദ്ധതി കേന്ദ്രം അംഗീകരിക്കണമെന്ന് കൃഷിമന്ത്രി രാധാ മോഹൻ സിംഗിനോട് കേരളം ആവശ്യപ്പെട്ടു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് കേന്ദ്രം പ്രത്യേക ധനസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു .