ഇടതു വോട്ടുകൾ അൻവർ ചോർത്തിയെന്ന് വിഎസ് ജോയ്. യു ഡി എഫിന്റെ വോട്ട് ചോർന്നിട്ടില്ല
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന് പി വി അൻവറിന്‍റെ സ്ഥാനാർഥിത്വം ഗുണം ചെയ്തെന്ന് മലപ്പുറം ഡി സി സി പ്രസിഡന്റ് വി എസ് ജോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടതു വോട്ടുകൾ അൻവർ ചോർത്തി അമരമ്പലം ഉൾപ്പെടെയുള്ള ശക്തി കേന്ദ്രങ്ങളിൽ എൽ ഡി എഫിന് തിരിച്ചടിയായത് അൻവറിന്‍റെ സാന്നിധ്യം തന്നെയാണ്. അൻവർ നല്ല വോട്ട് പിടിക്കുമെന്ന് നേരത്തെ കണക്കു കൂട്ടിയിരുന്നു
യു ഡി എഫിന്റെ വോട്ട് ചോർന്നിട്ടില്ല ഭരണ വിരുദ്ധ വികാരമാണ് പ്രതിഫലിച്ചത് ആര്യാടൻ ഷൌക്കത്ത് മെറിറ്റുള്ള സ്ഥാനാർഥി ആണ്. നിലമ്പൂരിലെ ജനങ്ങൾക്ക് പരിചയപെടുത്തേണ്ട കാര്യമില്ല. ഷൌക്കത്ത് സ്ഥാനാർഥിയായത് മുതൽ യു ഡി എഫിനു മുൻതൂക്കം ലഭിച്ചു വർഗീയ വോട്ടുകൾ നേടിയെന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. ബിജെപിക്ക് ഉൾപ്പെടെ കിട്ടേണ്ട വോട്ടുകൾ അവർക്ക് കിട്ടി . യുവ നേതാക്കൾ സോഷ്യൽ മീഡിയയിലും ഗ്രൗണ്ടിലും പണിയെടുത്തു സിപിഎം മന്ത്രിമാർ വീട് കയറിയെങ്കിലും ആരും അറിഞ്ഞത് പോലുമില്ലെന്നും വിഎസ് ജോയ് കൂട്ടിച്ചേര്‍ത്തു
അതേസമയം അന്‍വറിനെ യുഡിഎഫില്‍ എുക്കുമോയെന്ന ചോദ്യത്തോട് 'നോ കമന്‍റ്സ്' എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം

