2009ലാണ് വ്യാപാരി വ്യവസായി ഏകോപനയമിതി പിളര്‍ന്നത്. അന്നുമതുതല്‍ നസ്‌റുദ്ദീന്‍ വിഭാഗവും ഹസന്‍കോയ വിഭാഗവുമായാണ് പ്രവര്‍ത്തനം തുടരുന്നത്. ഒരു സംഘടനക്ക് രണ്ട് കൂട്ടര്‍ അവകാശവാദമുന്നയിക്കുന്ന സാഹചര്യമാണ് രജിസ്‌ട്രേഷന്‍ തടയാന്‍ കാരണമായിരിക്കുന്നത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുവരെ സംഘടനയടെ വരവ് ചെലവ് കണക്കുകള്‍ സ്വീകരിക്കേണ്ടെന്നും രിസ്‌ട്രേഷന്‍ പുതുക്കേണ്ടെന്നും സൊസൈറ്റി രജിസ്ട്രാര്‍ 2011ല്‍ തന്നെ ഉത്തരവിട്ടിരുന്നു. എന്നാല്‍ തൃശൂര്‍ ജില്ലാ രജിസ്ട്രാറുടെ ഓഫീസ് പുതുക്കി പണിയുന്നതിനിടെ ബന്ധപ്പെട്ട ഉത്തരവ് കാണാതെ പോകുകയും സംഘടനയുടെ പേരില്‍ നസ്‌റുദ്ദീന്‍ വിഭാഗം നല്‍കിയ കണക്കുകള്‍ സ്വീകരിക്കുകയുമായിരുന്നുവെന്ന് തൃശൂര്‍ ജില്ലാ രജിസ്ട്രാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. പിന്നീട് ബന്ധപ്പെട്ട ഉത്തരവ് ശ്രദ്ധയില്‍ പെട്ടതിനാല്‍ 4/8/2016, 12/08/2016 എന്നീ തീയതികളില്‍ സംഘനക്ക് നല്‍കിയ രജിസ്‌ട്രേഷന്‍ റദ്ദുചെയ്യുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ സ്ഥിതി തുടരുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രജിസ്‌ട്രേഷന്‍ റദ്ദുചെയ്ത സാഹചര്യം വ്യാപാരി വ്യവസായി ഏകോപനയമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകും. മാത്രമല്ല സംഘടനയുമായി ബന്ധപ്പെട്ട് കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളേയും ഇത് ബാധിച്ചേക്കാം.