തിരുവനന്തപുരം:മഴകനക്കുമെന്ന് മുന്നറിയിപ്പിന് പിന്നാലെ  സംസ്ഥാനം കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്‍റെ സഹായം തേടിയതായി മന്ത്രി മേഴ്സികുട്ടിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട്. അഴക്കടലിലുള്ള മത്സ്യതൊഴിലാളികള്‍ക്ക് മെര്‍ച്ചന്‍റ് കപ്പല്‍ വഴി അറിയിപ്പ് കൈമാറുകയാണ്. ഒമാന്‍ തീരത്തുള്ള മത്സ്യതൊഴിലാളികള്‍ക്ക് തിരിച്ചെത്താനുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഇന്ന വൈകുന്നേരത്തോടെ എല്ലാ യാനങ്ങളും തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.