വാഷിംഗ്ടണ്‍: യുഎസിലെ വാഷിംഗ്ടണില്‍ ഷോപ്പിംഗ് മാളില്‍ അജ്ഞാത തോക്കുധാരിയുടെ വെടിയേറ്റ് നാലു പേര്‍ മരിച്ചു. ബര്‍ലിംഗ്ടണിലെ കാസ്‌കേഡ് മാളിലാണ് വെടിവയ്പ് ഉണ്ടായത്. 

ആക്രമണ ശേഷം ആയുധധാരി ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംഭവസ്ഥലത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു.