രസകരമാണ് ഈ പരിശീലനമുറ- വീഡിയോ

മോസ്‌കോ: ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തെ നേരിടാനൊരുങ്ങുകയാണ് ബ്രസീലിയന്‍ ടീം. വെള്ളിയാഴ്ച്ച രാത്രിയാണ് ബ്രസീല്‍- ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനല്‍. റഷ്യന്‍ ലോകകപ്പിലെ ഫേവറേറ്റുകളിലൊന്നായ ബെല്‍ജിയത്തെ നേരിടാന്‍ കടുത്ത പരിശീലനത്തിലാണ് ടിറ്റെയും സംഘവുമിപ്പോള്‍. 

എന്നാല്‍ ഈ പരിശീലന ദൃശ്യങ്ങള്‍ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ചുപോകും. ഇവര്‍ എന്താണ് കാട്ടുന്നത് എന്ന് ചോദിക്കുക സ്വാഭാവികം. അത്രത്തോളം രസകരമാണ് ബ്രസീലിന്‍റെ ഈ പരിശീലനമുറ. ബ്രസീലിയന്‍ പരിശീലന ക്യാമ്പില്‍ നിന്നുള്ള രസകരമായ ഈ വീഡിയോ കാണുക. 

സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ക്ക് കീഴെ രസകരമായ കമന്‍റുകളും പ്രത്യക്ഷപ്പെട്ടു. അനുകൂലിച്ചും പ്രതികൂലിച്ചും വന്ന അഭിപ്രായങ്ങളില്‍ ചിലര്‍ നെയ്‌മര്‍ക്കിട്ട് ഒന്ന് കുത്തുകയും ചെയ്തു. നെയ്‌മര്‍ ഇപ്പോഴും അഭിനയം പഠിക്കുകയാണ് എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. എന്തായാലും ദൃശ്യങ്ങള്‍ ബ്രസീലിയന്‍ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.