സമൂഹമാധ്യമങ്ങളില്‍ തരംഗമായി 60കാരന്‍റെ ഫുട്ബോള്‍ ജീവിതം

തിരുവനന്തപുരം: ലോകോത്തര താരങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഡ്രിബ്ലിംഗും സ്‌കില്ലും, യുവാക്കളെ വെല്ലുന്ന കായികക്ഷമത. സമൂഹമാധ്യമങ്ങളില്‍ താരമായ ജെയിംസ് എന്ന അറുപതുകാരനെ കുറിച്ചാണ് ഈ വിവരണം. റഷ്യയില്‍ ഫുട്ബോള്‍ ലോകകപ്പ് പൊടിപൊടിക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ സൂപ്പര്‍താരമാണ് പ്രായത്തെ വെല്ലുന്ന ഈ ഫുട്ബോള്‍ മാന്ത്രികന്‍. 

വയനാട് സ്വദേശിയായ ജെയിംസ് ട്രക്ക് ഡ്രൈവറാണ്. 1980കളില്‍ ശ്രദ്ധേയമായിരുന്ന അമ്പലവയല്‍ എഫ്‌സിയുടെ പ്രതിരോധതാരമായിരുന്നു. ഫുട്ബോള്‍ കഴിഞ്ഞിട്ടേ ജെയിംസിന് മറ്റെന്തുമുള്ളൂ. എല്ലാ ദിവസവും യുവാക്കള്‍ക്കും കുട്ടികള്‍ക്കുമൊപ്പം ജെയിംസ് ഫുട്ബോള്‍ കളിക്കും. മറ്റുള്ളവര്‍ മൈതാനത്ത് എത്തും മുന്‍പേ ആശാന്‍ പരിശീലനം തുടങ്ങിയിരിക്കും.

ആ കളിയഴക് കണ്ടാല്‍ ആരും ആരാധകരായിപ്പോകും. ഇനിയുമേറെയുണ്ട് ഈ പ്രതിഭയുടെ പ്രത്യേകതകള്‍. കേരള ടൂറിസം ജെയിംസിന്‍റെ വീഡിയോ ഷെയര്‍ ചെയ്തതോടെയാണ് ഫേസ്ബുക്കില്‍ ഇദേഹത്തിന്‍റെ ഫുട്ബോള്‍ പ്രേമം വൈറലായത്. പ്രായത്തെ വെല്ലുന്ന ഫുട്ബോള്‍ മാന്ത്രികന്‍റെ കൂടുതല്‍ വിശേഷങ്ങള്‍ കാണാം...