ഭോപ്പല്‍: മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഭോപ്പാലില്‍ ബസ് സര്‍വീസിന് ഫ്‌ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിനിടെ ആഭ്യന്തര മന്ത്രി ബാബുലാല്‍ ഗൗര്‍ സ്ത്രീയുടെ പിന്‍ഭാഗത്ത് പിടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയാണ് ബാബുലാല്‍ ഗൗര്‍.