കാണാം ക്രൊയേഷ്യക്കെതിരെ നെയ്‌മര്‍ നേടിയ ഗോള്‍
ആന്ഫീള്ഡ്: ബ്രസീലിന്റെ ലോകകപ്പ് പ്രതീക്ഷകള്ക്ക് നെയ്മറെന്ന കാനറി പക്ഷിയുടെ ചിറകടി ഉയര്ന്ന ദിവസമാണിന്ന്. പരിക്കില് നിന്ന് മുക്തനായെങ്കിലും നെയ്മര് ലോകകപ്പ് കളിക്കുമോ എന്ന ആശങ്കകളുണ്ടായിരുന്നു. എന്നാല് ക്രൊയേഷ്യക്കെതിരെ രണ്ടാം പകുതിയില് കളത്തിലിറങ്ങി നെയ്മര് വലകുലുക്കിയതോടെ ആ ആശങ്കകളവസാനിച്ചു. പരിക്കുമൂലം മാര്ച്ച് മുതല് കളിക്കളത്തില് നിന്ന് വിട്ടുനിന്ന നെയ്മറുടെ രാജകീയ തിരിച്ചുവരവാണ് ക്രൊയേഷ്യക്കെതിരെ കണ്ടത്.
ക്രൊയേഷ്യക്കെതിരെ ബ്രസീലിന്റെ ആദ്യ പകുതി ഗോള്രഹിത സമനിലയായിരുന്നു. എന്നാല് 46-ാം മിനുറ്റില് നെയ്മറെ പകരക്കാരനായിറക്കിയ പരിശീലകന് ടിറ്റെയുടെ തന്ത്രം ഫലിച്ചു. 69-ാം മിനുറ്റില് വില്യാന്- കുട്ടീഞ്ഞോ കൂട്ടുകെട്ടില് വിരിഞ്ഞ മുന്നേറ്റത്തിന് നെയ്മറുടെ ബൂട്ടുകളിലൂടെ വലയില് പര്യവസാനം. ഇതോടെ നെയ്മറുടെ ഗോളില് ബ്രസീല് ലീഡ് നേടി. കളിയവസാനിക്കാന് സെക്കന്റുകള് ബാക്കിനില്ക്കേ ഫിര്മിനോയുടെ ഗോള് ബ്രസീലിന് രണ്ട് ഗോള് ജയം സമ്മാനിച്ചു.
കാണാം ക്രൊയേഷ്യക്കെതിരെ നെയ്മര് നേടിയ ഗോള്
