കല്‍പ്പറ്റ: നിലമ്പൂര്‍ നെഞ്ചന്‍കോട് റെയില്‍വെ പാതയുടെ സര്‍വെ നടപടികളിലുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യു‍ഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വയനാട് ജില്ലയിലും നിലമ്പൂര്‍ നിയോജക മണ്ഡലത്തിലുമാണ് ഹര്‍ത്താല്‍.

രാവിലെ 6 മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് 6ന് സമാപിക്കും. നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍വെ പാതയുടെ സര്‍വെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ കാരണം സര്‍ക്കാര്‍ പണം നല്‍കാത്തതാണെന്ന നേരത്തെ തന്നെ ഡിഎംആര്‍സി വ്യക്തമാക്കിയിരുന്നു.ഇതോടെയാണ് പ്രതിഷേധം തുടങ്ങിയത്.