ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
ദില്ലി: ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
ബിജെപിയെ എതിർക്കുന്ന എല്ലാ പാർട്ടികളും ഒന്നിച്ചു ഒരു പൊതു വേദിയുണ്ടാക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. കോണ്‍ഗ്രസ്സാകും മഹാസഖ്യത്തിലെ പ്രധാന പാർട്ടി. ബിജെപിക്കെതിരെ സമാന മനസുള്ള പാർട്ടികളെല്ലാം കോൺഗ്രസിനൊപ്പം ഒന്നിച്ചു പ്രവർത്തിക്കും. റഫാൽ അഴിമതിക്കേസിൽ രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടത്തിനൊപ്പം പ്രതിപക്ഷ കക്ഷികളുമുണ്ടെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ദില്ലിയിൽ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടിഡിപി അധ്യക്ഷൻ.
ബിജെപിക്കെതിരെ കൂടുതല്‍ പാര്‍ട്ടികളെ അണിനിരത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.
