അസുഖ ബാധിതനായി യുഎസിൽ ചികിൽസ നടത്തുന്ന കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിക്കു പിന്തുണയുമായാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം.
ദില്ലി: വിവിധ വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഈ അവസരത്തില്‍ എന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും എല്ലാ പിന്തുണയും അരുണ്‍ ജയ്റ്റ്ലിക്ക് അറിയിക്കുന്നെന്ന് രാഹുല്‍ ഗാന്ധി. അസുഖ ബാധിതനായി യുഎസിൽ ചികിൽസ നടത്തുന്ന കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിക്കു പിന്തുണയുമായാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രതികരണം.
അരുൺ ജയ്റ്റ്ലിയുടെ അസുഖബാധിതനായ വിവരം തനിക്ക് ഏറെ അസ്വസ്ഥനാക്കുന്നതായി രാഹുൽ ഗാന്ധി വിശദമാക്കി. രോഗത്തെ കീഴടക്കാൻ അദ്ദേഹത്തിന് ആശംസകൾ നേരുന്നു. എന്റെയും കോൺഗ്രസ് പാർട്ടിയുടെയും സ്നേഹം അദ്ദേഹത്തെ അറിയിക്കുകയാണ്– ട്വിറ്ററിൽ രാഹുല്‍ കുറിച്ചു
ബുദ്ധിമുട്ടുള്ള ഈ സമയത്തു താങ്കള്‍ക്കും കുടുംബത്തിനും 100 ശതമാനം പിന്തുണ നല്‍കുന്നതായും രാഹുൽ വ്യക്തമാക്കി. വൃക്ക രോഗബാധിതനായ ജയ്റ്റ്ലി ഞായറാഴ്ചയാണ് പരിശോധനയ്ക്കായി യുഎസിലേക്കു പോയത്. 2018 മേയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ജയ്റ്റ്ലിക്കു കഴിഞ്ഞ 9 മാസമായി വിദേശയാത്രകള്‍ നടത്താൻ കഴിഞ്ഞിരുന്നില്ല. ഫെബ്രുവരി 1 ന് ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ചികിത്സയ്ക്ക് ശേഷം അരുണ്‍ ജെയ്റ്റ്ലി എത്തുമെന്നാണ് സൂചന.
അടുത്തിടെയാണ് ലോക്സഭയില്‍ അരുണ്‍ ജെയ്റ്റ്ലിയും രാഹുല്‍ ഗാന്ധിയും തമ്മില്‍ രൂക്ഷമായ വാക് പോരുകള്‍ നടന്നത്. റാഫോല്‍ ഇടപാടില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി അരുണ്‍ ജെയ്റ്റ്ലി ഏറ്റുമുട്ടല്‍ അതിരൂക്ഷമായിരുന്നു.
