മുന്നറിയിപ്പിന് ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ അടുത്ത 24 മണിക്കൂർ വരെ നിലനിൽക്കും.
തിരുവനന്തപുരം:കേരളം,കർണ്ണാടക,ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 35 മുതൽ 45 km വേഗതയിൽ കാറ്റ് വീശാനും കടൽ പ്രക്ഷുബ്ധമാക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കാനും സാധ്യതയുണ്ട്.
അറബിക്കടലിന്റെ മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ , തെക്കു-പടിഞ്ഞാറൻ തീരങ്ങളിൽ കടൽ ക്ഷോഭിക്കുമെന്നും മത്സ്യത്തൊഴിലാളികൾ കേരള, കർണ്ണാടക,ലക്ഷദ്വീപ് തീരങ്ങളിലും ലക്ഷദ്വീപിനും മാലിദ്വീപിനും പടിഞ്ഞാറുവശവും മത്സ്യബന്ധത്തിന് പോകരുതെന്നും കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. മുന്നറിയിപ്പിന് ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ അടുത്ത 24 മണിക്കൂർ വരെ നിലനിൽക്കും.
