അടുത്ത 24 മണിക്കൂർ കൂടി രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിൽ പൊടിക്കാറ്റ് തുടരും
ദില്ലി: പൊടി മൂടിയ അന്തരീക്ഷവും ഉയർന്ന താപനിലയും മൂലം ദില്ലിയിൽ രൂക്ഷമായ വായു മലീനീകരണത്തിന് ഇന്നോടെ അവസാനമാക്കുമെന്ന് പ്രതീക്ഷ. രാജ്യതലസ്ഥാനമുൾപ്പടെ വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോട് കൂടി മഴ പെയ്യുന്നമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഴ പെയ്യുന്നതോടെ പൊടിക്കാറ്റ് മാറി അന്തരീക്ഷം തെളിയുമെന്നാണ് കരുതുന്നത്.
എന്നാൽ അടുത്ത 24 മണിക്കൂർ കൂടി രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിൽ പൊടിക്കാറ്റ് തുടരും. സ്ഥിഗതികൾ വിലയിരുത്താൻ ദില്ലി പരിസ്ഥിതി മന്ത്രി ഇമ്രാൻ ഹുസൈൻ ഉന്നതലയോഗം വിളിച്ചുചേർത്തു.
അതേസമയം പരിസ്ഥിതി സെക്രട്ടറിയും സ്‌പെഷ്യൽ സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കാത്തില്ല. ഉദ്യോഗസ്ഥരുടെ നടപടിയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രൂക്ഷമായി വിമർശിച്ചു
