കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. അടുത്ത അഞ്ചു വര്‍ഷം കേരളം എന്തായിരിക്കുമെന്ന് തീരുമാനിക്കുന്ന നിര്‍ണായകമായ തെരഞ്ഞെടുപ്പ്. വിവിധ മേഖലകളിലായി തങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്ന വിഷയങ്ങള്‍ വിവിധ മുന്നണികള്‍ പ്രകടന പത്രികകളിലൂടെ വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്ന, ജീവിക്കാനായി വീടും കുടുംബവും ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ ജോലിക്ക് പോയ പ്രവാസി മലയാളികളുടെ വിഷയങ്ങള്‍ പതിവു പോലെ കാര്യമായി പരിഗണിക്കപ്പെട്ടിട്ടില്ല.
ഈ സാഹചര്യത്തില്‍, ഏഷ്യാനെറ്റ് ന്യൂസ് പ്രവാസി മലയാളികളുടെ മനസ്സ് രാഷ്ട്രീയ കേരളത്തെ അറിയിക്കുകയാണ്. എന്തൊക്കെയാണ് പ്രവാസി മലയാളികള്‍ക്ക് പറയാനുള്ളത്? എന്താണ് ആവശ്യങ്ങള്‍? എന്തൊക്കെയാണ് അടിയന്തിരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍?
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും താഴയുള്ള കമന്റ് ബോക്‌സില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം പോസ്റ്റ് ചെയ്യുക. തെരഞ്ഞെടുപ്പാനന്തരം അവ സ്വരൂപിച്ച് ഞങ്ങള്‍ പ്രസിദ്ധീകരിക്കും.
