പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നോട്ടുവിഷയത്തിൽ ചര്‍ച്ചവേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ പാര്‍ലമെന്‍റ് നടപടികൾ അഞ്ചാംദിവസവും സ്തംഭിച്ചു. സഭാനടപടികൾ അലങ്കോലപ്പെടുത്തുന്നതിൽ ദുഃഖമുണ്ടെന്ന് സ്പീക്കർ സുമിത്രമഹാജൻ പറഞ്ഞു. പാവങ്ങൾക്ക് വേണ്ടിയായിരുന്നു തന്‍റെ തീരുമാനമെന്ന് ബിജെപി പാര്‍ലമെന്‍ററി പാര്‍ടി യോഗത്തിൽ വികാരഭരിതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ മുതലകണ്ണീരെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ചര്‍ച്ചയ്‍ക്കു തയ്യാറായിട്ടും സഭ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷം തരംതാണ രാഷ്ട്രീയം കളിക്കുകയാമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലി കുറ്റപ്പെടുത്തി.
നോട്ടുവിഷയത്തിൽ ചര്‍ച്ചക്ക് തയ്യാറാണെന്ന് ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലി അറിയിച്ചെങ്കിലും പ്രധാനമന്ത്രി സഭയിൽ എത്താതെയുള്ള ചര്‍ച്ച അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ഇതോടെ പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം മുഴക്കി ബിജെപി അംഗങ്ങൾ തന്നെ സഭയുടെ നടുത്തളത്തിലേക്കിറങ്ങി. രാജ്യസഭയിലെ പോലെ സമാന സാഹചര്യം തന്നെയായിരുന്നു ലോക്സഭയിലും ഉണ്ടായത്. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തെ രാഹുൽ ഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കി ബിജെപി അംഗങ്ങൾ നേരിട്ടു. ഭരണപക്ഷ അംഗങ്ങൾ തന്നെ സഭ പ്രക്ഷുബ്ധമാക്കുന്നത് എന്തുകൊണ്ടെന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി ജെ കുര്യൻ ചോദിച്ചു.
ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങൾ ഉയര്‍ത്തിയ ബഹളത്തിൽ ലോക്സഭയും പ്രക്ഷുബ്ധമായി.
സഹകരണ ബാങ്ക് പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തിൽ കര്‍ഷകൻ ആത്മഹത്യ ചെയ്ത സംഭവം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പട്ട് ആന്‍റോആന്‍റണി എം.പി നൽകിയ അടിയന്തിര പ്രമേയ നോട്ടീസും ബഹളത്തിനിടെ സ്പീക്കർ തള്ളി. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയാണ് നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം എടുത്തതെന്ന് പാര്‍ലമെന്‍ററി പാര്‍ടി യോഗത്തിൽ വികാരഭരികതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മോദിയുടേത് മുതലകണ്ണീരാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. അതേസമയം പ്രതിപക്ഷത്തിന്‍റേത് തരംതാണ രാഷ്ട്രീയമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്‍റ്റിലിയും കുറ്റപ്പെടുത്തി. നോട്ടുകൾ അസാധുവാക്കിയ തീരുമാനത്തെ പിന്തുണച്ച് ബിജെപി പാര്‍ലമെന്‍റി പാര്‍ടി യോഗം പ്രമേയം പാസാക്കി. സര്‍ക്കാരിനെതിരെ യോജിച്ച പ്രക്ഷോഭം ശക്തമാക്കാൻ രാവിലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ടികളുടെ സംയുക്തയോഗവും തീരുമാനിച്ചു.
