മലപ്പുറത്ത് ആസിഡ് ആക്രമണത്തില്‍ വ്യാപാരിയെ കൊലപ്പെടുത്തിയത് ഭാര്യ  നിര്‍ണായക കണ്ടെത്തലുമായി പൊലീസ്

മലപ്പുറം: മലപ്പുറത്ത് ആസിഡ് ആക്രമണത്തിൽ വ്യാപാരി മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ. മലപ്പറത്ത് ലൈറ്റ് ആന്റ് സൗണ്ട് കട നടത്തുന്ന ബഷീറാണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കാണ് കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും പലതവണ അപേക്ഷിച്ചിട്ടും പിന്തിരിയാതെ വന്നതോടെയാണ് കടുത്ത നടപടിയ്ക്ക് മുതിര്‍ന്നതെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കി. 

മാര്‍ച്ച് 21 ന് രാത്രി കിടന്നുറങ്ങിയ ബഷീറിന് നേരെ പുറത്ത് നിന്ന് അജ്‍ഞാതര്‍ ആസിഡ് എറിയുകയായിരുന്നെന്നാണ് ഭാര്യ ആദ്യം വെളിപ്പെടുത്തിയത്. സാഹചര്യത്തെളിവുകള്‍ ഇതിന് എതിരെ ആയതോടെ പൊലീസ് ഭാര്യയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.