മുംബൈ: കോളിളക്കം സൃഷ്ടിച്ച ഷീന ബോറ വധക്കേസന്വേഷിച്ച പൊലീസ് ഇൻസ്പെക്ടർ ധ്യാനേശ്വർ ഗോനോരെയുടെ ഭാര്യ ദീപാലിയെ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുംബൈ ഖാര്‍ പോലീസ് സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗ്യാനേഷ്വര്‍ ഗണോറിന്റെ ഭാര്യ ഡിംപിളിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുള്ള ആളുതന്നെയാണ് കൊലപാതകിയെന്ന സൂചന പൊലീസിന് കിട്ടിയതാണ് വിവരം.

ധ്യാനേശ്വറിന്റെ മകനെ കാണാതായിട്ടുണ്ട്. ഇയാളുടെ ഫോണും സ്വിച്ച്ഡ് ഓഫ് ആണ്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പറഞ്ഞ പൊലീസ് വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല. അമ്മയെ കൊലപ്പെടുത്തിയതായി സമ്മതിച്ചുകൊണ്ടുള്ള മകന്റെ കത്ത് വസതിയില്‍ നിന്ന് പോലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഗ്യാനേഷ്വര്‍ ഭാര്യയെ കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷീനബോറവധക്കേസ് ആദ്യം രജിസ്റ്റർ ചെയ്ത ഖാർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ധ്യാനേശ്വർ ആയിരുന്നു മുഖ്യപ്രതി ഇന്ദ്രാണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.