നാട്ടുകാർ റോഡ് ഉപരോധിക്കുന്നു കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം  

പാലക്കാട്: പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. പാലക്കാട് മുണ്ടൂർ വാളേക്കാട് സ്വദേശി പ്രഭാകരനാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുന്നു. പ്രതിഷേധത്തെതുടര്‍ന്ന് പാലക്കാട് കോഴിക്കോട് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.