ആർഎസ്എസിന്റെ ഒഴികെ എല്ലാവരുടേയും വോട്ട് സ്വീകരിക്കും: ബിഡിജെഎസിനും മാണിക്കും ഇടതുമുന്നണിക്ക് വോട്ട് ചെയ്യാം
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ ആർഎസ്എസിന്റെ ഒഴികെ എല്ലാവരുടേയും വോട്ട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഴുവൻ സമയ പ്രവർത്തകർക്ക് പ്രതിമാസം 7000രൂപ ബത്ത നൽകാൻ തീരുമാനമായി. ബിഡിജെഎസിനും മാണിക്കും ഇടതുമുന്നണിക്ക് വോട്ട് ചെയ്യാം. മാണിയുടെ വോട്ട് സ്വീകരിക്കുമെന്നതിനർത്ഥം മാണി മുന്നണിയിലുണ്ട് എന്നതല്ലെന്നും കോടിയേരി വിശദമാക്കി.
മേയ് 28 നാണ് ചെങ്ങന്നൂരിൽ വോട്ടെടുപ്പ് നടക്കുക. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം ഉണ്ടാകില്ല. കോൺഗ്രസുമായി നയപരമായി യോജിപ്പില്ലെന്നും നയപരമായി യോജിപ്പുള്ള വരുമായേ രാഷ്ട്രീയ സഖ്യമുണ്ടാകുവെന്നും കോടിയേരി വ്യക്തമാക്കി. സിപിഎമ്മിന് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്നവർക്ക് വോട്ട് ചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി.
എൽ ഡി എഫ് വിപുലീകരണം വരുമ്പോൾ എല്ലാ പാർട്ടികളിലെയും മാറ്റം ഉൾക്കൊള്ളുമെന്നും
മാണി താത്പര്യം അറിയിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
