ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പരാമർശത്തിന് പിന്നാലെയാണ് ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന.
ശ്രീ നഗര്‍: കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന വകുപ്പുകളിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ലോക്സഭാ അടക്കമുള്ള തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുമെന്ന് നാഷണൽ കോൺഫ്റന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള. ഈ വകുപ്പുകൾക്കെതിരായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പരാമർശത്തിന് പിന്നാലെയാണ് ഫറൂഖ് അബ്ദുള്ളയുടെ പ്രസ്താവന.
കശ്മീരിലെ സ്ഥിര താമസക്കാരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരം നല്‍കുന്ന അനുച്ഛേദം 35 എ ഭരണഘടനയില്‍ നിന്നുളള വ്യതിചലനമാണെന്നായിരുന്നു ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ പരാമര്‍ശം.
പരാമര്‍ശത്തെ വിമര്‍ശിച്ച് പിഡിപിയും രംഗത്തെത്തിയിരുന്നു. അതിജ് ഡോവലിന്‍റെ പരാമര്‍ശം അനുചിതമായിപ്പോയെന്ന് പിഡിപിയും വിമര്‍ശിച്ചു. ഭരണഘടനാ അനുച്ഛേദം 35- എയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കവേയാണ് ഡോവലിന്റെ പരാമര്‍ശം.
