ബംഗളൂരു: 500 കോടി രൂപ നല്‍കിയില്ലെങ്കില്‍ ബംഗളുരുവിലെ വിപ്രോ ഓഫീസുകളില്‍ ജൈവ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി.വിപ്രോയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്.മെയ് 25നകം പണം ബിറ്റ് കോയിനായി കൈമാറണം എന്നാണ് സന്ദേശത്തില്‍ ഉള്ളത്. ഭീക്ഷണി സന്ദേശത്തം ലഭിച്ചതായി കാണിച്ച് വിപ്രോ ബെംഗളുരു പോലീസില്‍ പരാതി നല്‍കി.
ശരീരത്തിനുള്ളില്‍ കടന്നാല്‍ മരണം സംഭവിക്കാവുന്ന കാസ്റ്റര്‍ ഓയിലാണ് ആക്രമണത്തിന് ഉപയോഗിക്കുക എന്നും രണ്ടു ദിവസത്തിനകം സാമ്പിള്‍ അയച്ചു നല്‍കാമെന്നും സന്ദേശത്തില്‍ ഉണ്ട്. വിപ്രോ ഓഫീസുകളിലെ കന്റീന്‍ ഭക്ഷണത്തിലൂടെയോ ശുചിമുറി വഴിയോ വിഷം ഉപയോഗിച്ച് ആക്രമണം നടത്തുമെന്നും അജ്ഞാതന്‍ മുന്നറിയിപ്പ് നല്‍കുന്നു.
കിഴക്കന്‍ ആഫ്രിക്കയിലും അമേരിക്കയിലും സുലഭമായ ചെടിയാണ് കാസ്റ്റര്‍. ഇമെയില്‍ സന്ദേശത്തിനൊപ്പം ജനുവരിയില്‍ പ്രസിദ്ധീകരിച്ച രണ്ടു പത്രവാര്‍ത്തകളുടെ ലിങ്കും അയച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ രണ്ടു തെരുവുനായകള്‍ നിഗൂഢമായ രീതിയില്‍ ചത്തതിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് അയച്ചിരിക്കുന്നത്.സൈബര്‍ സെല്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു. സന്ദേശത്തെ തുടര്‍ന്ന് വിപ്രോയുടെ ഓഫിസില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചതായി കമ്പനി വ്യക്തമാക്കി.
