രിത്ര നേട്ടവുമായി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച യുദ്ധവിമാനം  തേജസ്. പറക്കുന്നതിനിടെ ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറച്ചാണ് തേജസ് ചരിത്ര നേട്ടം കൈവരിച്ചത്. 'എയര്‍ ടു എയര്‍ റീ ഫ്യൂവലിങ്' എന്നറിയപ്പെടുന്ന പക്രിയയാണ് തേജസ് വിജയകരമായി പരീക്ഷിച്ചത്. ഇതോടെ എയര്‍ ടു എയര്‍ റീ ഫ്യൂവലിങ് നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ചരിത്രത്തില്‍ ആദ്യമായി  ഇന്ത്യയും ഇടംപിടിച്ചു.

ബെംഗളൂരു: ചരിത്ര നേട്ടവുമായി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച യുദ്ധവിമാനം തേജസ്. പറക്കുന്നതിനിടെ ആകാശത്ത് വച്ച് തന്നെ ഇന്ധനം നിറച്ചാണ് തേജസ് ചരിത്ര നേട്ടം കൈവരിച്ചത്. 'എയര്‍ ടു എയര്‍ റീ ഫ്യൂവലിങ്' എന്നറിയപ്പെടുന്ന പക്രിയയാണ് തേജസ് വിജയകരമായി പരീക്ഷിച്ചത്. ഇതോടെ എയര്‍ ടു എയര്‍ റീ ഫ്യൂവലിങ് നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും ഇടംപിടിച്ചു.

ഇന്ത്യന്‍ എയര്‍ഫോഴ്സ് ഐഎല്‍ 78ന്‍റെ മിഡ് എയര്‍ ഫ്യൂവലിങ് ടാങ്കറില്‍ നിന്നാണ് 19000 കിലോഗ്രാം വരുന്ന ഇന്ധനം തേജസ് എല്‍എസ്പി എട്ടിലേക്ക് നിറച്ചത്. ഇതിന്‍റെ വിഡിയോ ഡിആര്‍ഡിഓ പുറത്തുവിട്ടിട്ടുണ്ട്. രാവിലെ 9.3ംനായിരുന്ന പരീക്ഷണം നടന്നത്. 270 നോട്ടിക്കല്‍ മൈല്‍ വേഗത്തിലായിരുന്നു വിമാനം സഞ്ചരിച്ചിരുന്നത്. തേജസില്‍ കൂടുതല്‍ നൂതന സംവിധാനങ്ങള്‍ ചേര്‍ക്കാന്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്. 

ഇസ്രായേല്‍ നിര്‍മിച്ച എയര്‍ ടു എയര്‍ മിസൈലുകള്‍ വിജയകരമായി തേജസില്‍ ഘടിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ നിര്‍മിത ജിഎസ്എച്ച് 23 ഗണ്ണും വിമാനത്തില്‍ ഘടിപ്പിക്കാനുണ്ട്. വേഗ നിയന്ത്രണമടക്കമുള്ള അത്യാധുനിക സൗകര്യങ്ങളെ കുറിച്ചും പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. ഏറ്റവും അനായാസം ഉപയോഗിക്കാന്‍ കഴിയുന്ന മികച്ച സംവിധാനങ്ങളുള്ള യുദ്ധവിമാനമായിരിക്കും തേജസ് എന്നാണ് നിര്‍മാണം നടത്തിയ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡ് വ്യക്തമാക്കുന്നത്.. 

Scroll to load tweet…

20000 അടി ഉയരത്തിലായിരുന്നു ഇന്ധനം നിറയ്ക്കല്‍ പരീക്ഷണം നടന്നത്. വിങ് കമാന്‍റര്‍ സിദ്ധാര്‍ഥ് സിങ്ങായിരുന്നു ഇന്ത്യന്‍ എയര്‍ഫോഴ്സ് ഐഎല്‍ 78ന്‍റെ പൈലറ്റെന്നും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡ് പത്രക്കുറിപ്പില്‍ പറയുന്നു.