ദില്ലി: ദില്ലിയില്‍ 21 വയസുകാരിയായ പെണ്‍കുട്ടിക്ക് ക്രൂര മര്‍ദനം. ദില്ലിയിലെ രാംനഗര്‍ പ്രദേശത്ത് വച്ചാണ് സംഭവം. എന്നാല്‍ മര്‍ദനത്തിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. അക്രമത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമി സംഭവസ്ഥത്തു നിന്നും അപ്പോള്‍ തന്നെ ഓടിരക്ഷപ്പെട്ടു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ വീടിന് സമീപത്തുവച്ചാണ് മര്‍ദനം ഉണ്ടായതെന്നും വഴിയാത്രക്കാരാണ് വിവരം അറിയിച്ചതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
