45 ദിവസത്തിനുള്ളില്‍ കുവൈറ്റിലേക്ക് ജോലിക്കായി വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രിന്‍സിലയെന്ന സ്ത്രീയില്‍ നിന്നും ട്രാവല്‍ ഏജന്‍സി ഉടമ 50000 രൂപ വാങ്ങിയെന്നാണ് പരാതി. പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും വിസ നല്‍കിയില്ല. പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറി. ഇതോടെയാണ് സ്ത്രീ സ്ഥാപനത്തിനുള്ളില്‍ ആത്മഹത്യാ ശ്രമം നടത്തിയത്. ഷാള്‍ കഴുത്തിലിട്ട് കുരുക്കിയപ്പോള്‍ സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ ഇടപെട്ട് തടയുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്ഥാപനത്തിനെതിരെ കൂടുതല്‍ പരാതികളുമായി ആളുകള്‍ എത്തുകയും ചെയ്തു., തമ്പാനൂര്‍ പൊലീസെത്തി സ്ഥാപന ഉടമയായ ഷിഹാബുദ്ദിനെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ പരാതിയില്‍ കേസെടുക്കുമെന്ന പൊലീസ് പറഞ്ഞു.