Asianet News MalayalamAsianet News Malayalam

ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; 13 കാരനെ വിവാഹിതയായ യുവതി ജനനേന്ദ്രിയം ചവണ ചൂടാക്കി പൊള്ളിച്ചു

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന യുവതി കുട്ടിയെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈംഗിക താല്‍പര്യത്തോടെ കുട്ടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്നാൽ കുട്ടി പേടിച്ച്  സമ്മതിച്ചില്ല. ഇതില്‍ പ്രകോപിതയായ യുവതി ചവണ ചൂടാക്കി കുട്ടിയുടെ ജനനേന്ദ്രിയം പൊള്ളിക്കുകയായിരുന്നു

Woman booked for child rape in uttarpradesh
Author
Uttar Pradesh, First Published Oct 10, 2018, 8:24 PM IST

ഉത്തര്‍പ്രദേശ്: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് 13 കാരന് യുവതിയുടെ ക്രൂര പീഡനം. പതിമൂന്ന് വയസുകാരൻ ബാലനെ ലൈംഗികബന്ധത്തിനു വിസമ്മതിച്ചതിനെ തുടർന്ന് വിവാഹിതയായ യുവതി ജനനേന്ദ്രിയം ചവണ ചൂടാക്കി പൊള്ളിച്ചു. ഉത്തര്‍പ്രദേശിലെ ചപ്രോലയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അയല്‍ക്കാരിയായ യുവതിക്കെതിരെ ബാദല്‍പൂര്‍ പൊലീസ് കേസ് എടുത്തു. സംഭവത്തെതുടര്‍ന്ന് യുവതി ഒളിവിലാണ്.

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന യുവതി കുട്ടിയെ വീട്ടിലേക്ക് ക്ഷണിക്കുകയും ലൈംഗിക താല്‍പര്യത്തോടെ കുട്ടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തു എന്നാൽ കുട്ടി പേടിച്ച്  സമ്മതിച്ചില്ല. ഇതില്‍ പ്രകോപിതയായ യുവതി ചവണ ചൂടാക്കി കുട്ടിയുടെ ജനനേന്ദ്രിയം പൊള്ളിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് പോലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു.

യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞവെള്ളിയാഴ്ച്ച നടന്ന സംഭവത്തിൽ ചൊവ്വാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കാനുണ്ടായ കാലതാമസത്തെ കുറിച്ചും അന്വേഷിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു
 

Follow Us:
Download App:
  • android
  • ios